Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 11 പേർക്ക്; എല്ലാവരും ഇതര നാടുകളിൽ നിന്ന് വന്നവർ

ഇവർ  മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

11 more covid 19 cases in malappuram
Author
Malappuram, First Published Jun 3, 2020, 6:53 PM IST

മലപ്പുറം: ജില്ലയിൽ 11 പേർക്ക് കൂടി ബുധനാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധയേറ്റവർ മുഴുവനും ഇതര നാടുകളിൽ നിന്ന് എത്തിയവരാണ്. ദുബായിൽ നിന്നെത്തിയ മൂന്ന് പേർക്കും കുവൈത്തിൽ നിന്നെത്തിയ രണ്ട് പേർക്കും ജോർദാനിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിയ രണ്ട് പേർക്കും ചെന്നൈ, കോയമ്പത്തൂർ, ദില്ലി എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇവർ  മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദുബായിൽ നിന്ന് കൊച്ചി വഴി മെയ് 23 ന് രക്ഷിതാക്കൾക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിനി മൂന്ന് വയസ്സുകാരി, മെയ് 22 ന് ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ പൊന്മുണ്ടം സ്വദേശി 61 കാരൻ, മെയ് 28 ന് ദുബായിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തിൽ നിന്ന് കരിപ്പൂർ വഴി മെയ് 26 ന് നാട്ടിലെത്തിയ ഒഴൂർ ഓമച്ചപ്പുഴ സ്വദേശി 36 കാരൻ, കുവൈത്തിൽ നിന്ന് മെയ് 27 ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി 57 കാരൻ, ജോർദ്ദാനിൽ നിന്ന് കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 കാരൻ, ബംഗളൂരുവിൽ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 കാരൻ, ബംഗളൂരുവിൽ നിന്ന് മെയ് 15 ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റർപ്പടി സ്വദേശി 20 കാരൻ, ചെന്നൈയിൽ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂർ പാക്കട്ടപ്പുറായ സ്വദേശി 34 കാരൻ, കോയമ്പത്തൂരിൽ നിന്ന് സ്വകാര്യ ബസിൽ മെയ് 21 ന് തിരിച്ചെത്തിയ എടയൂർ പൂക്കാട്ടിരി സ്വദേശി 24 കാരൻ, ദില്ലിയിൽ നിന്നുള്ള പ്രത്യേക തീവണ്ടിയിൽ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ മലപ്പുറം മേൽമുറി-27 സ്വദേശി 38 കാരനായ ബിഎസ്എഫ് ജവാൻ എന്നിവരെയാണ് ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios