സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ വിദ്യാത്ഥി പുഴയിൽ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകൻ നിഹാലാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറാളം തിരച്ചിൽ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.