Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ 110 പേര്‍ക്ക് കൂടി കൊവിഡ്

ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്

110 more covid 19 positive cases in Kozhikode District
Author
Kozhikode, First Published Jul 25, 2020, 7:50 PM IST

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 110 കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ 558 കോഴിക്കോട് സ്വദേശികളാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 151 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 146 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 218 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സിയിലും, 31 പേര്‍ ഫറോക്ക് എഫ്.എല്‍.ടി.സിയിലും, സ്വകാര്യ ആശുപത്രിയില്‍ മൂന്ന് പേരും, രണ്ട് പേര്‍ മലപ്പുറത്തും, നാല് പേര്‍ കണ്ണൂരിലും, ഒരാള്‍ വീതം തിരുവനന്തപുരത്തും എറണാകുളത്തും കാസര്‍ഗോഡും ചികിത്സയിലാണ്. 

ഇതുകൂടാതെ ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എന്നിവര്‍ കോഴിക്കോട് എഫ്.എല്‍.ടി.സിയിലും, ഏഴ് മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും, രണ്ട് മലപ്പുറം സ്വദേശികളും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടിസി.യിലും ചികിത്സയിലാണ്. 

  • വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 8 (കോഴിക്കോട് കോര്‍പ്പറേഷന്‍- 1, ചങ്ങരോത്ത്-2, കട്ടിപ്പാറ-1, തിക്കോടി-1, പുതുപ്പാടി-1, ചാത്തമംഗലം- 1, കീഴരിയൂര്‍-1)
  • ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 9
  • സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍- 88  
  • ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍- 5 (കോഴിക്കോട് കോര്‍പ്പറേഷന്‍- 1 പുരുഷന്‍ (26), ആരോഗ്യപ്രവര്‍ത്തകന്‍), കായക്കൊടി- 1 പുരുഷന്‍ (53), മൂടാടി- 1 പുരുഷന്‍ (59), എടച്ചേരി- 1 പുരുഷന്‍ (40), വടകര- 1 പുരുഷന്‍ (47).  

Read more: പുതിയ രോഗികളും രോഗമുക്തിയും ഏറ്റവും ഉയര്‍ന്ന ദിവസം; 1103 പേർക്ക് കൂടി കൊവിഡ്, 1049 പേർക്ക് രോഗമുക്തി

Follow Us:
Download App:
  • android
  • ios