ബസില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുക്കുകയും ദേവാംഗന ബസിനും കൈവരിക്കും ഇടയില്‍ കുടുങ്ങുകയുമായിരുന്നു.

കോഴിക്കോട്: അശ്രദ്ധമായി മുന്നോട്ടെടുത്തതിനെ തുടര്‍ന്ന് ബസിനും റോഡരികിലെ കൈവരിക്കുമിടയില്‍ കുടുങ്ങി കോളേജ് വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. കോഴിക്കോട് നാദാപുരം സ്വദേശിനി 'ദേവനന്ദയി'ല്‍ താമസിക്കുന്ന ദേവാംഗനക്കാണ് പരിക്കേറ്റത്. വടകര എസ്.എന്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് ദേവാംഗന. വടകര അഞ്ചുവിളക്ക് ബസ് സ്‌റ്റോപ്പില്‍ രാവിലെയാണ് അപകടമുണ്ടായത്. വടകര-നാദാപുരം റൂട്ടില്‍ ഓടുന്ന അഷ്മിക ബസാണ് അപകടമുണ്ടാക്കിയത്. ബസില്‍ നിന്ന് വിദ്യാര്‍ത്ഥി ഇറങ്ങിയ ഉടന്‍ ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുക്കുകയും ദേവാംഗന ബസിനും കൈവരിക്കും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് ഡ്രൈവര്‍ നിര്‍ത്തിയത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ തന്നെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Add Asianetnews as a Preferred SourcegooglePreferred