Asianet News MalayalamAsianet News Malayalam

Surgery : 110കാരന് തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച തിരിച്ചുകിട്ടി; മഞ്ചേരി മെഡിക്കൽ കോളേജിന് അപൂർവ നേട്ടം

അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും ഏറെ ആഹ്ളാദത്തിലാണ്. രണ്ടു കണ്ണുകളിലും തിമിരവും മറ്റും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.

110-year-old regains sight after cataract surgery from Manjeri Medical College
Author
Malappuram, First Published Dec 8, 2021, 8:42 AM IST

മലപ്പുറം: 110 കാരന്  തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ച വീണ്ടെടുത്ത് നൽകിയിരിക്കുകയാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിലെ നേത്രരോഗ വിദഗ്ധർ. വണ്ടൂർ സ്വദേശി രവിക്കാണ് മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പൂർണ വിജയമായിരുന്നു. 

അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയ കാഴ്ചയിൽ രവിയും കുടുംബവും ഏറെ ആഹ്ലാദത്തിലാണ്. രണ്ടു കണ്ണുകളിലും തിമിരവും മറ്റും ബാധിച്ച് പൂർണമായും കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലാണ് രവി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ പ്രായവും മറ്റ് അസുഖങ്ങളും ശസ്ത്രക്രിയക്ക് വെല്ലുവിളി സൃഷ്ടിച്ചു. എങ്കിലും പ്രതീക്ഷയോടെയാണ് ശസ്ത്രക്രിയ നടത്തിയത്. 

നേത്ര രോഗ വിഭാഗം മേധാവി ഡോ. രജനിയുടെ നേതത്വത്തിൽ രണ്ടു കണ്ണുകളുടെയും തിമിര ശസ്ത്രക്രിയ ഒരേ ദിവസം നടത്തി. നേത്രരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.എസ്. രേഖ, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. വീണ ദത്ത്, അനസ്‌തേഷ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഷുഹൈബ് അബൂബക്കർ എന്നിവരും ഒപ്പമുണ്ടായിരുന്നു. മികച്ച ചികിത്സ നൽകി കാഴ്ചയുടെ ലോകത്തെത്തിച്ച മെഡിക്കൽ കോളേജിലെ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

Follow Us:
Download App:
  • android
  • ios