ശബരിമലയിൽ 12 തീർത്ഥാടകർക്ക് കടന്നലിന്റെ കുത്തേറ്റു
സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.

പത്തനംതിട്ട: ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിൽ കടന്നൽ ആക്രമണം. 12 തീർത്ഥാടകർക്ക് കടന്നലിന്റെ കുത്തേറ്റു. നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.
കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കടന്നൽ കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. അതേസമയം, കടന്നൽ ശല്യമുള്ളതിനാൽ സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.
അരിക്കൊമ്പനെ തളയ്ക്കാൻ എട്ട് സംഘങ്ങൾ; രൂപീകരണം ഇന്ന്, നാളെ മോക്ഡ്രിൽ