Asianet News MalayalamAsianet News Malayalam

വാടക വീട്ടിൽ 120 ലിറ്റർ കോട കണ്ടെത്തി; കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

ചാരായമുണ്ടാക്കി വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

120 litre koda kept for arrack distillation at rented house former panchayat member arrested in idukki
Author
First Published Aug 28, 2024, 1:34 PM IST | Last Updated Aug 28, 2024, 1:34 PM IST

ഇടുക്കി: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് പിടിയിൽ. മുൻ പഞ്ചായത്തംഗവും കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റുമായ അറക്കുളം കരിപ്പലങ്ങാട് സ്വദേശി സാജു ജോർജ് (61) ആണ് പിടിയിലായത്. കാവുംപടിക്കടുത്ത് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്. 

ചാരായമുണ്ടാക്കി വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂലമറ്റം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പിടിയിലായത്. അവിവാഹിതനായ സാജു ഇവിടെ തനിച്ചാണ് താമസിച്ചിരുന്നത്. സാജുവിന്‍റെ സുഹൃത്തുക്കളായ രണ്ടു ഡ്രൈവർമാരാണ് ചാരായമുണ്ടാക്കിയിരുന്നതെന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം. എന്നാൽ പരിശോധനയ്ക്കെത്തുമ്പോൾ സാജു മാത്രമെ ഉണ്ടായിരുന്നുള്ളൂ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക് റിമാന്‍ഡ് ചെയ്തു. 

മൂലമറ്റം എക്സൈസ് റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പക്ടർ വിജയകുമാർ കെ വിയുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അംബു, ചാൾസ് എഡ്വിൻ, ടിറ്റോ മോൻ ചെറിയാൻ, പ്രിവന്‍റീവ് ഓഫീസർമാരായ പി ആർ അനുരാജ്, രാജേഷ്, കെ കെ സജീവ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ പി കെ നിസാർ,  ടി കെ കുഞ്ഞുമുഹമ്മദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ടി ബിന്ദു, ഡ്രൈവർ സിനിൽ എന്നിവരുടെ സംഘമാണ്  റെയ്ഡ് നടത്തിയത്.

കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍റെ വിരൽ അറ്റു; ഇടിച്ചു തെറിപ്പിച്ച കാർ നിർത്താതെ പോയി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios