കോഴിക്കോട്: ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് പിടികൂടി. രാമനാട്ടുകരക്കടുത്ത് ദേശീയ പാതയിലാണ് സംഭവം. കെട്ടുകളാക്കി കൊണ്ടുവന്ന 124 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ.