കാറിന്‍റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കാസര്‍കോട് : ആദൂരില്‍ കാറില്‍ കടത്തുകയായിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി. കര്‍ണാടകയില്‍ നിന്ന് കടത്തികൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. കാറിന്‍റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ബദിര സ്വദേശി സുബൈറാണ് അറസ്റ്റിലായത്. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കര്‍ണാടകത്തിലെ മടിക്കേരിയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് മൊഴി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആദൂര്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കടത്ത് പിടികൂടിയത്. കാറി‍ന്‍റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കര്‍ണാടകത്തില്‍ നിന്ന് റോഡ് മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത് വര്‍ധിച്ചതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പൊലീസും എക്സൈസും കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.