Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 13കാരൻ മരിച്ച നിലയിൽ; അന്വേഷണം

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

13 year old boy found dead at Malappuram kgn
Author
First Published Oct 18, 2023, 2:54 PM IST

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ 13കാരനെ മരിച്ച നിലയിൽ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകൻ റഹ്മത്തുള്ളയാണ് മരിച്ചത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാതാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അസം സോനിത്‌പൂർ തേ‌സ്‌പൂരിലെ ബഗരിചാർ സ്വദേശികളായ മുത്തലിബ് അലി ,സോമാല ദമ്പതികളുടെ മകനാണ് മരിച്ച റഹ്മത്തുള്ള. രാവിലെ പത്തരയോടെയാണ്  അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൂക്കോട്ടും പാടം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം മരിച്ച കുട്ടി റഹ്മത്തുള്ളയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

റഹ്മത്തുള്ളയുടെ മരണം വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റത്തിനെ തുടർന്നെന്നു പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ സ്ഥലമുടമ അറയിൽ ഉണ്ണികൃഷ്ണനെതിരെ പോലീസ് കേസ് എടുത്തു. കാട്ടു പന്നികളെ തുരത്താനായാണ് ഇയാൾ വൈദ്യുത വേലി സ്ഥാപിച്ചതെന്നു പോലീസ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios