Asianet News MalayalamAsianet News Malayalam

കൊവിഡ് 19: കോഴിക്കോട് 1467 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 1467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16424 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്...
 

1467 persons are under quarantine in kozhikode
Author
Kozhikode, First Published Jun 25, 2020, 8:11 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1467 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇന്ന് എത്തിയ 1227 പേര്‍ ഉള്‍പ്പെടെ ആകെ 9351 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 524 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 8770   പേര്‍ വീടുകളിലും 57 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 164 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 4034 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഇന്ന് പുതുതായി വന്ന 1467 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16424 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്്. ജില്ലയില്‍ ഇതുവരെ 44278 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 36 പേര്‍ ഉള്‍പ്പെടെ 187 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 136 പേര്‍ മെഡിക്കല്‍ കോളേജിലും 51 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 

36 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 273 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 11565 സ്രവ    സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11280 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 11026 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 285 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Follow Us:
Download App:
  • android
  • ios