വയനാട്: പതിനഞ്ചുകാരനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വെള്ളമുണ്ട പുളിഞ്ഞാല്‍ ചീക്കപാറയില്‍ ജിക്‌സന്റെ മകനും  ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ പത്താം ക്ളാസ്  വിദ്യാർത്ഥിയുമായ ആയുഷ് ജിക്‌സന്‍ (15) ആണ് മരിച്ചത്.

മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ പിതാവ് ജിക്‌സന്റെ മാതാപിതാക്കളോടൊപ്പമാണ് ആയുഷ് താമസിച്ചിരുന്നത്. കുളിക്കാൻ പോവുകയാണെന്ന് പറഞ്ഞതിനുശേഷം കാണാതായതിനെ തുടർന്ന് നോക്കിയപ്പോൾ സ്റ്റെയർകേസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്.

Read Also: "ചോദിക്കാൻ പാടില്ല എന്നു പറയാൻ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്"; സർക്കാരിനെതിരെ ഷാഫി പറമ്പിൽ...