കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ-ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ (15) ആണ് മരിച്ചത്. കക്കാട് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഫാസ് അബ്ദുൾ ജലീൽ.

കണ്ണൂർ: കണ്ണൂർ ചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. അണ്ടത്തോട് പാച്ചാൻ വയൽ ഷമീമ - ജലീൽ ദമ്പതികളുടെ മകൻ ഫാസ് അബ്ദുൾ ജലീൽ ആണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവൻ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഫാസ് അബ്ദുൾ ജലീൽ. കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി.
Also Read: നടന്‍ വിനായകന്‍ അറസ്റ്റില്‍