അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെ കാണാതായത്. ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. 

മലപ്പുറം: കുരങ്ങിനെ പിന്‍തുടര്‍ന്ന് കാട്ടിലേക്ക് കയറിയ ഭിന്നശേഷിക്കാരനായ 15കാരനെ അഞ്ച് ദിവസമായിട്ടും കണ്ടെത്തിയില്ല. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. അരീക്കോട് വെറ്റിലപാറയില്‍ നിന്നാണ് 15കാരന്‍ കളത്തൊടി മുഹമ്മദ് സൗഹാനെ കാണാതായത്. ചെക്കുന്ന്മലയുടെ ചെരുവിലാണ് സൗഹാന്റെ വീട്. വീടിന് സമീപത്ത് കുരങ്ങിനെ കണ്ടതോടെ പിന്‍തുടര്‍ന്ന് ചെക്കുന്ന് മലയിലെ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

കാട്ടില്‍ അകപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ അധികൃതരും സന്നദ്ധ വളണ്ടിയര്‍മാരുമടക്കം 150 പേര്‍ മലകയറി തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. വന്യമൃഗശല്യമുള്ള മലയല്ലങ്കിലും ചെങ്കുത്തായ പാറകളും മുള്‍ക്കാടുകളും പാമ്പുകളും മറ്റ് മൃഗങ്ങളുമുള്ള വലിയ മലയിലാണ് സംഘം തിരച്ചില്‍ നടത്തിയത്. ഇന്നും തിരച്ചില്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona