കണ്ണൂര്‍:  കണ്ണൂർ ചെറുപുഴയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. 

ചെറുപുഴ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർത്ഥി ആൽബിൻ ചാക്കോ ആണ് മരിച്ചത്. കഴിഞ്ഞ 20നാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നൽകി.