വിജയകുമാറിന് മിൽമയിൽ നിന്ന് കിട്ടിയ ബോണസും പെൻഷനും ഭാര്യയ്ക്ക് ഓണഫണ്ടിൽ നിന്ന് കിട്ടിയ പണവുമാണ് നഷ്ടപ്പെട്ടത്. 

ചേർത്തല: വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പരാതി. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡിൽ ചക്കനാട്ട് വിജയകുമാറിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയാണ് മോഷ്ടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജയകുമാർ പശുവിനെ കറക്കുന്നതിനായി തൊഴുത്തിലായിരുന്നു. മുറ്റമടിച്ചുകൊണ്ടിരുന്ന ഭാര്യയാണ് മുറിയിലെ ലൈറ്റുകൾ ആരോ ഓഫ് ചെയ്തതായി ശ്രദ്ധിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് മുറിയിലെത്തിയപ്പോഴാണ് അലമാര തുറന്നിട്ടിരിക്കുന്നതായി കണ്ടത്. വിജയകുമാറിന് മിൽമയിൽ നിന്ന് കിട്ടിയ ബോണസും പെൻഷനും ഭാര്യയ്ക്ക് ഓണഫണ്ടിൽ നിന്ന് കിട്ടിയ പണവുമാണ് നഷ്ടപ്പെട്ടത്. സമീപത്തെ വീടുകളിലെ പുറത്തെ ലൈറ്റുകൾ ഓഫ് ചെയ്ത ശേഷമാണ് കള്ളൻ കയറിയത്. ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

പതറിയ ശബ്ദത്തില്‍ വയര്‍ലെസ് സന്ദേശം; കടലെടുക്കാതെ പവിത്രൻ രക്ഷിച്ചത് ആറ് ജീവനുകൾ, അഭിനന്ദനം

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു, കാഴ്ചക്കാരില്ല, ഒരാഴ്ചയില്‍ ഇരവികളത്തെത്തിയത് 150 പേര്‍ മാത്രം