Asianet News MalayalamAsianet News Malayalam

വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു, കാഴ്ചക്കാരില്ല, ഒരാഴ്ചയില്‍ ഇരവികളത്തെത്തിയത് 150 പേര്‍ മാത്രം

ഒരു ദിവസം 300 സന്ദര്‍ശകര്‍ക്കാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ അനുമതിയെങ്കിലും ഒരാഴ്ചക്കിടെ എത്തിയത് 150 പേര്‍ മാത്രമാണ്...
 

150 persons visit eravikulam national park
Author
Munnar, First Published Aug 29, 2020, 10:18 AM IST

ഇടുക്കി: കൊവിഡിന്റെ പശ്ചാതലത്തില്‍ പൂട്ടിക്കിടന്ന വനംവകുപ്പിന്റെ എക്കോ ടൂറിസം സെന്ററുകള്‍ തുറന്നെങ്കിലും സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തിരിച്ചടിയാവുന്നു. ഒരു ദിവസം 300 സന്ദര്‍ശകര്‍ക്കാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ അനുമതിയെങ്കിലും ഒരാഴ്ചക്കിടെ എത്തിയത് 150 പേര്‍ മാത്രമാണ്. ഞയറാഴ്ചയാണ് ഏറ്റവുമധികം ആളുകള്‍ എത്തിയത് 60 പേര്‍. 

മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ തുങ്ങിയ മേഖലകള്‍ സന്ദര്‍ശിക്കുവാന്‍ ആരും എത്തിയതുമില്ല. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും നിരോധമുള്ളതാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് അധിക്യതര്‍ പറയുന്നത്. 

പലരും കുട്ടികളുമൊത്താണ് സന്ദര്‍ശനത്തിനായി എത്തുന്നത്. ഇവരെ സന്ദര്‍ശനത്തിന് അനുവധിക്കാന്‍ പറ്റുന്നില്ല. തന്നെയുമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം നിലനില്‍ക്കുന്നതും പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കുന്നു. സന്ദര്‍ശകരുടെ എണ്ണം കുറയുന്നത് തൊഴിലാളികളുടെ നിലനില്‍പ്പിനും തിരിച്ചടിയാണ്.

Follow Us:
Download App:
  • android
  • ios