അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കൊച്ചി: കഞ്ചാവ് കേസിലെ പ്രതിയെ ഒഡീഷയിൽ നിന്നും പിടികൂടി. ഒഡീഷ റായ്ഗഡ പദംപൂർ സ്വദേശി സാംസൻ ഗന്റ (33) നെയാണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഒമ്പതിന് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ സൂരജ് ബീറയെ മാറമ്പിള്ളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ഇയാൾക്ക് കഞ്ചാവ് നൽകിയിരുന്നത് ഒഡീഷ റായിഗട സ്വദേശിയായ സാംസൻ ആയിരുന്നുവെന്ന് തെളിഞ്ഞു. തുടർന്ന് പെരുമ്പാവൂർ പൊലീസ് ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

തടിയിട്ട് പറമ്പ് പൊലീസ് സ്റ്റേഷനിൽ 72 കിലോ കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. ഈ കേസിൽ ആറുമാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എഎസ്പി മോഹിത് രാവത്ത് ഇൻസ്പെക്ടർ എംകെ രാജേഷ് സബ് ഇൻസ്പെക്ടർമാരായ ടോണി ജെ മറ്റം, വി വിദ്യ, സീനിയർ സിപി ഒ സികെ മീരാൻ, സിപിഒമാരായ സിഎസ് അരുൺ, പി നോബിൾ തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ സംസ്കാരം നാളെ; ഇന്ന് തിരുവല്ലയിൽ പൊതുദർശനം

ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്; രാഹുലും സ്മൃതിയുമടക്കം ജനവിധി തേടുന്നത് പ്രമുഖർ; ഒരുക്കങ്ങള്‍ പൂർണ്ണം

https://www.youtube.com/watch?v=Ko18SgceYX8