Asianet News MalayalamAsianet News Malayalam

തെങ്ങോലയില്‍ മെസിയും റൊണോള്‍ഡോയും; കയ്യടി നേടി 15കാരന്‍ തന്‍സീന്‍

ലീഫ് ആര്‍ട്ടില്‍ വിദഗ്ദ്ധനായ ഈ മിടുക്കന്‍ ഇലകളില്‍ രാഷ്ട്രീയ നേതാക്കളുടെയും ചരിത്ര പുരുഷന്‍മാരുടെയും നിരവധി ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്. നേരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് ശ്രദ്ധേയനായിരുന്നു ഈ പതിനഞ്ചുകാരന്‍.
 

16 year old Thanseen  draw Messi and Ronaldo in the palm leaf
Author
Malappuram, First Published Jul 5, 2021, 12:27 PM IST

മങ്കട: കോപ്പ അമേരിക്കയും യൂറോ കപ്പും അരങ്ങു തകര്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ ആരാധകനും കലാകാരനുമായ തന്‍സീനിനും അടങ്ങിയിരിക്കാനായില്ല. തെങ്ങോലയില്‍ ഇഷ്ട താരങ്ങളായ മെസിയെയും റൊണാള്‍ഡോയെയും ലീഫ് ആര്‍ട്ടില്‍ വിദഗ്ധനായ തന്‍സീന്‍ വരച്ചെടുത്തു. മലപ്പുറം മങ്കട സ്വദേശിയാണ് മുഹമ്മദ് തന്‍സീന്‍. 

ലീഫ് ആര്‍ട്ടില്‍ വിദഗ്ദ്ധനായ ഈ മിടുക്കന്‍ ഇലകളില്‍ രാഷ്ട്രീയ നേതാക്കളുടെയും ചരിത്ര പുരുഷന്‍മാരുടെയും നിരവധി ചിത്രങ്ങള്‍ തീര്‍ത്തിട്ടുണ്ട്. നേരെത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരച്ച് ശ്രദ്ധേയനായിരുന്നു ഈ പതിനഞ്ചുകാരന്‍. രണ്ട് കൈ കൊണ്ടും ഒരു പോലെ ചിത്ര വരക്കാന്‍ കഴിയുന്ന തന്‍സീന്‍, ചുമര്‍ചിത്രങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. 

16 year old Thanseen  draw Messi and Ronaldo in the palm leaf

തെങ്ങോലയില്‍ തന്‍സീല്‍ തീര്‍ത്ത പിണറായി വിജയന്റെ ചിത്രം

ഈ വര്‍ഷ എസ് എസ്എല്‍സി പരീക്ഷ എഴുതി ഫലംകാത്തിരിക്കുന്ന തന്‍സീലിന് ആര്‍ക്കിടെക്ച്ചറല്‍ സാധ്യതയുള്ള ഉപരിപഠനമേഖയിലേക്ക് കടക്കാനാണ് താല്‍പര്യം. മങ്കട മേലോട്ടുകാവ് പരിയം കണ്ടത്തില്‍ അബദുല്‍ മുനീറിന്റെയും സുഫൈ റാബാനുവിന്റെയും മകനായ തന്‍സീലിന്, ചെറിയ രണ്ട് സഹോദരിമാരാനുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios