പെൺകുട്ടിയുടെ സഹോദരനെതിരെയാണ് പരാതി. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് പ്രതി ആക്രമിച്ചത്.

കൊല്ലം: പെണ്‍കുട്ടിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് 16കാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. പെൺകുട്ടിയുടെ സഹോദരനും അയാളുടെ സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഷോണ്‍, ഷിനോ മാത്യു എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ 27-നായിരുന്നു കേസിന് ആസ്പദമായ സംഭവം.

Add Asianetnews as a Preferred SourcegooglePreferred

ഷോണിന്‍റെ സഹോദരിക്ക് അയൽവാസിയായ 16 കാരൻ കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. കത്തി ഉപയോഗിച്ച് 16കാരന്റെ വാരിയെല്ലിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 'എന്റെ സഹോദരിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കാന്‍ നീ ആരാടാ' എന്ന് പറഞ്ഞ് ആക്രോശിച്ചായിരുന്നു ആക്രമണം. അക്രമം തടയാൻ എത്തിയ വിദ്യാർത്ഥിയുടെ പിതാവിനെയും സംഘം പരിക്കേൽപ്പിച്ചു. സംഭവത്തിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.