തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശിയായ 17 കാരനാണ് പൊലീസിന്‍റെ പിടിയിലായത്. 

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ബാലന്‍ പരിശോധനയ്ക്ക് ശേഷം ഡോക്ടറുടെ മൊബൈല്‍ഫോണ്‍ അടിച്ചുമാറ്റിയ മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  പിന്നീട് മൊബൈല്‍ ഭീമാപള്ളി ഭാഗത്തെ ഒരു കടയില്‍ വിറ്റു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് പൊലീസ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.