Asianet News MalayalamAsianet News Malayalam

ഒന്നര വയസുള്ള കുഞ്ഞ് മാതളനാരങ്ങയുടെ കുരു തൊണ്ടയിൽ കുടുങ്ങി മരിച്ചു

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല

18 months old child death in cherthala
Author
Cherthala, First Published Aug 23, 2019, 10:40 PM IST

ചേർത്തല: ഒന്നര വയസുള്ള കുഞ്ഞ് തൊണ്ടയിൽ മാതളനാരങ്ങയുടെ കുരു കുടുങ്ങി മരിച്ചു. ആലപ്പുഴ പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം അഴീക്കൽ വീട്ടിൽ സാജൻജോസ്‌-സിൽജി ദമ്പതികളുടെ മകൻ ഹെവൻ ജോസ് ആണ് മരിച്ചത്.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

Follow Us:
Download App:
  • android
  • ios