Asianet News MalayalamAsianet News Malayalam

'അപ്പൂപ്പനൊപ്പം വെറ്റില കൃഷി', വെറ്റില പറിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ 18കാരന് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു

18 year old teenager dies after falling from ladder while picking Betel leaf
Author
First Published Aug 18, 2024, 9:23 AM IST | Last Updated Aug 18, 2024, 10:13 AM IST

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരിൽ കൃഷിയിടത്തിൽ നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ ബിജേഷിനെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios