കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കളവു മുതൽ കണ്ടെടുക്കുകയും ചെയ്തു
കോഴിക്കോട്: നിരവധി മോഷണ കേസുകളിലെ പ്രതിയെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് ആറാം ഗെയ്റ്റിന് സമീപത്തെ സെയ്ത് ഹൗസിൽ ഷമീം (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്നിന് രാവിലെ 8 മണിയോടെ കോഴിക്കോട് എസ് കെ ടെമ്പിള്‍ റോഡിലെ സി പി ഐ ഓഫീസിനു സമീപത്തെ സ്നേഹ ഹോം സ്റ്റേ എന്ന ലോഡ്ജിൽ കയറി മുറിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
കസബ എസ് ഐ മാരായ സിജിത്, വി ബാലകൃഷ്ണൻ, എസ് സി പി ഒ മഹേഷ് ബാബു പി കെ , സി പി ഒ മാരായ സജേഷ്, ബിനിൽകുമാർ, സജീവൻ എന്നിവരടങ്ങിയ അന്വേഷണ സംഘം കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കളവു മുതൽ കണ്ടെടുക്കുകയും ചെയ്തു. നടക്കാവ് പൊലീസ് സ്റ്റേഷനിൽ പ്രതിക്ക് നാല് മോഷണ കേസും, കൊല്ലം ചടയമംഗലം സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട് . ഷമീമിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
