വർക്കല ചെമ്മരുതിയിൽ 16 കാരിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡിപ്പിച്ച കേസിൽ 19-കാരൻ പിടിയിൽ. വർക്കല ചിലക്കൂർ ഗ്രാലികുന്ന് ഷർമാനത്ത് മൻസിലിൽ സുൽഫാനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്.
തിരുവനന്തപുരം: വർക്കല ചെമ്മരുതിയിൽ 16 കാരിയെ പ്രണയം നടിച്ച് വശീകരിച്ച ശേഷം പീഡിപ്പിച്ച കേസിൽ 19-കാരൻ പിടിയിൽ. വർക്കല ചിലക്കൂർ ഗ്രാലികുന്ന് ഷർമാനത്ത് മൻസിലിൽ സുൽഫാനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ വഴിമധ്യേ വച്ച് പ്രതി പെൺകുട്ടിയുടെ പുറകെ കൂടി ബന്ധം സ്ഥാപിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
ആറ് മാസം മുൻപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സുൽഫാൻ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയിരുന്നുയെന്നും ഇത് രക്ഷകർത്താക്കൾ ഇടപെട്ട് തടഞ്ഞിരുന്നുയെന്നും പൊലീസ് പറയുന്നു. എന്നാൽ പെൺകുട്ടിയുടെ ഭാവി ഓർത്ത് അന്ന് വീട്ടുകാർ സംഭവം പൊലീസിൽ പരാതി പെട്ടിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തുകയും തന്ത്രപൂർവ്വം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നുയെന്നും പൊലീസ് പറയുന്നു.
പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ പുലർച്ചയോടെ പ്രതി കുട്ടിയെ തന്ത്രപൂർവം വീട്ടിൽ തിരികെ കൊണ്ടാക്കി കടന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാതാവിന്റെയും പെൺകുട്ടിയുടേയും മൊഴി മജിസ്ട്രേറ്റിൻ്റെ സാനിധ്യത്തിൽ രേഖപ്പെടുത്തി. പോക്സോ വകുപ്പ് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ സുൽഫാനെ റിമാൻഡ് ചെയ്തു.
പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്കെറിഞ്ഞു, യുവാവിനെ തിരിച്ചറിഞ്ഞെന്ന് പൊലീസ്
ഭോപ്പാൽ: പീഡനശ്രമം (Rape Attempt) ചെറുത്തതിന് യുവതിയെ ഓടുന്ന ട്രെയിനിൽ (Train) നിന്ന് സഹയാത്രികൻ പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ (Madhyapradesh) ഛത്തർപൂർ ജില്ലയിലെ ഖജുരാഹോയ്ക്ക് സമീപത്താണ് ഉത്തർപ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം നടന്നത്. ബുധനാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ഇതോടെ യുവതിയെ യുവതിയെ ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പീഡനശ്രമത്തെ എതിർത്തതിനെത്തുടർന്ന് സ്ത്രീയെ ഒരു പുരുഷ സഹയാത്രികൻ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുവെന്ന പരാതി ലഭിച്ചതായി ജബൽപൂരിലെ ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) സൂപ്രണ്ട് (എസ്പി) വിനായക് വെർമ പിടിഐയോട് പറഞ്ഞു. ഏപ്രിൽ 27ന് രാത്രി ഖജുരാഹോ - മഹോബ സ്റ്റേഷനുകൾക്കിടയിലുള്ള പാസഞ്ചർ ട്രെയിനിലാണ് സംഭവം നടന്നത്.
പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറസ്റ്റ് ചെയ്യാനൊരുങ്ങുകയാണെന്നും വെർമ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ബാഗേശ്വർ ധാം ക്ഷേത്രം സന്ദർശിച്ച ശേഷം ട്രെയിനിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉത്തർപ്രദേശിലെ ബന്ദ ജില്ലക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിന് ശേഷം ഖജുരാഹോ പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് നടപടിക്കായി ജിആർപിയിലേക്ക് മാറ്റുകയും ചെയ്തുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിനായി പരാതി രേവ ജിആർപി സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖജുരാഹോയ്ക്ക് സമീപമുള്ള രാജ്‌നഗർ പട്ടണത്തിന് സമീപമാണ് സംഭവം നടന്നതെന്ന് ഇപ്പോൾ ഛത്തർപൂരിൽ ചികിത്സയിൽ കഴിയുന്ന യുവതി പറഞ്ഞു. "ഞാൻ ബാഗേശ്വർ ധാമിലെ (ഛത്തർപൂരിലെ) ക്ഷേത്രത്തിൽ എത്തി. ഒരു സഹയാത്രികൻ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു. അയാളുടെ ശ്രമങ്ങളെ ഞാൻ എതിർത്തു. അയാളോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിൽ ഞാൻ അയാളുടെ കയ്യിൽ കടിച്ചു. അയാൾ രാജ്നഗറിന് സമീപം വച്ച് ഓടുന്ന ട്രെയിനിൽ നിന്ന് എന്നെ പുറത്തേക്ക് തള്ളിയിട്ടു" യുവതി പറഞ്ഞു. ഏകദേശം 30 വയസ്സിനോട് അടുത്ത് പ്രായമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്നും യുവതി വ്യക്തമാക്കി.
