മഞ്ചേരി: പതിനേഴുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കണ്ണൂർ ഇരിക്കൂർ പെരുവലത്ത്പറമ്പ് ചൂലോട്ട് പുതിയപുരയിൽ ജാസർ (19)നെയാണ് ജഡ്ജി ടി പി സുരേഷ് ബാബു റിമാന്റ് ചെയ്തത്.  

2020 ഫെബ്രുവരി 14നാണ് കേസിനാസ്പദമായ സംഭവം.  രാത്രി 11.30ന് പെൺകുട്ടിയുടെ വീടിന്റെ പുറത്തുള്ള ബാത്ത് റൂമിൽ വെച്ച് യുവാവ്  ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.  മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് പെൺകുട്ടിയെ സെപ്തംബർ 25ന് മഞ്ചേരി ഹിദായത്തുൽ മുസ്ലിമീൻ യത്തീംഖാനയിലേക്ക് മാറ്റിയിരുന്നു.