കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായി അന്വേഷിക്കുന്നത്.

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കട വരാന്തയിലെ തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 19കാരൻ മരിച്ച സംഭവത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈദ്യുതി മന്ത്രിക്ക് കൈമാറിയേക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കഴിഞ്ഞ ദിവസം വിദ്യാർഥി ഷോക്കേറ്റ് മരിച്ച സ്ഥലം സന്ദർശിച്ചിരുന്നു. കോവൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമയി അന്വേഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More.... അവയവ മാഫിയയുമായി തന്റെ ബന്ധം ഹൈദരാബാദിൽ നിന്നെന്ന് സാബിത്തിന്റെ മൊഴി; അന്വേഷണത്തിന് പ്രത്യേക സംഘം

സർവീസ് വയർ ദ്രവിച്ച് കടയുടെ തകര ഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മഴയായിരുന്നതും അപകടത്തിന്റെ ആക്കംകൂട്ടി. അതേസമയം മുഹമ്മദ് റിജാസിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് പൊലീസും അന്വേഷണം തുടരുകയാണ്. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.

യുവാവ് ഷോക്കേറ്റു മരിച്ച സംഭവം:ഇലക്ട്രിക് ഇൻസ്പെക്ടർ മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും