കോൺഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവ് അജിത് കുമാറിന്റെ മരണം ഹൃദയാഘാതം മൂലമല്ല, മറിച്ച് തലയ്ക്കേറ്റ അടിയേറ്റാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിരുവനന്തപുരം: ഞെട്ടിക്കുന്ന വിവരങ്ങളാണ് നെടുമങ്ങാട് നിന്നും പുറത്തുവരുന്നതെന്ന് വർക്കല എംഎൽഎയും സിപിഎം തിരുവനന്തപുരം സെക്രട്ടറിയുമായ വി. ജോയ്. കോൺഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് വെളിപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അജിത്തിന്റെ മാതാപിതാക്കളെ അദ്ദേഹം വേറ്റിനാടുള്ള വീട്ടിൽ സന്ദർശിച്ചു.
വെമ്പായം വേറ്റിനാട് അജിത് കുമാറിന്റെ മരണം ഹൃദയാഘാതം കാരണമാണെന്നാണ് കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ഭാര്യ ബീന പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരിക്കുന്നു. ഒക്ടോബർ 19ന് വൈകിട്ട് അജിത്ത് കോൺഗ്രസിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷം വീടിന് പുറത്തായിരുന്നു അജിത്തിനെ ഫോണിൽ വീട്ടിൽ വിളിച്ചു വരുത്തി. ഇതേസമയം കോൺഗ്രസ് പ്രാദേശിക നേതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. അജിത്ത് അവശനിലയിൽ കിടന്ന മുറിയും സമീപത്തെ മുറിയും സംസ്കാര ചടങ്ങിന് പിറ്റേന്ന് പെയിൻറ് അടിച്ചതായി പൊലീസിന് വിവരം ലഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വെമ്പായം പഞ്ചായത്തിലെ കണക്കോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ ആളാണ് അജിത്തിന്റെ ഭാര്യ ബീന. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കാൻ മടിക്കാത്ത കൊലയാളി സംഘമായി കോൺഗ്രസ് മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
ഞെട്ടിക്കുന്ന വിവരങ്ങളാണ് നെടുമങ്ങാട് നിന്നും പുറത്തുവരുന്നത്. കോൺഗ്രസ് സ്ഥാനാർഥിയുടെ ഭർത്താവിൻറെ മരണത്തിൽ കോൺഗ്രസ് നേതാക്കളുടെ പങ്ക് വെളിപ്പെടുകയാണ്. വെമ്പായം വേറ്റിനാട് അജിത് കുമാറിൻറെ മരണം ഹൃദയാഘാതം കാരണമാണെന്നാണ് കോൺഗ്രസ് സ്ഥാനാർഥി കൂടിയായ ഭാര്യ ബീന പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നപ്പോൾ തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായിരിക്കുന്നു. ഒക്ടോബർ 19ന് വൈകിട്ട് അജിത്ത് കോൺഗ്രസിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിനുശേഷം വീടിന് പുറത്തായിരുന്നു അജിത്തിനെ ഫോണിൽ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. ഇതേസമയം കോൺഗ്രസ് പ്രാദേശിക നേതാക്കളും വീട്ടിൽ ഉണ്ടായിരുന്നു. അജിത്ത് അവശനിലയിൽ കിടന്ന മുറിയും സമീപത്തെ മുറിയും സംസ്കാര ചടങ്ങിന് പിറ്റേന്ന് പെയിൻറ് അടിച്ചതായി പോലീസിന് വിവരം ലഭിച്ചു. വെമ്പായം പഞ്ചായത്തിലെ കണക്കോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു തോറ്റ ആളാണ് അജിത്തിന്റെ ഭാര്യ ബീന. സ്വന്തം രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് നെറികേടും കാണിക്കാൻ മടിക്കാത്ത കൊലയാളി സംഘമായി കോൺഗ്രസ് മാറിയിരിക്കുകയാണ്. ഇന്ന് അജിത്തിന്റെ മാതാപിതാക്കളെ വേറ്റിനാടുള്ള വീട്ടിൽ സന്ദർശിച്ചു.
