അഭിമന്യു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്. ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്
ആലപ്പുഴ: മാവേലിക്കര വെട്ടിയാർ ക്ഷേത്രത്തിന് സമീപം അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ 3 വിദ്യാർത്ഥികളിൽ രണ്ടു പേർ ഒഴുക്കിൽ പെട്ട് മരിച്ചു. ഒരാൾ നീന്തി രക്ഷപ്പെട്ടു. തഴക്കര പഞ്ചായത്ത് 10 വാർഡിൽ തറാൽ തെക്കതിൽ ഉദയൻ, ബീനാ ദമ്പതികളുടെ മകൻ അഭിമന്യു (14) തറാൽ വടക്കേതിൽ സുനിൽ, ദീപ്തി ദമ്പതികളുടെ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. ഇതിൽ അഭിമന്യു എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്ധ്യാർത്ഥിയാണ്. ആദർശ് പ്ലസ് വൺ വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

