2 ബാഗുകളിലായി 9 പൊതികൾ; 18 കിലോ കഞ്ചാവുമായി തൃശ്ശൂരില്‍ 2 യുവാക്കൾ പിടിയിൽ
ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.
തൃശ്ശൂർ: 18 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.