മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 

മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിൽ കടത്തുകയായിരുന്ന 10 കിലോഗ്രാമിലധികം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. പൂവത്തിക്കൽ സ്വദേശി മുഹ്സിൻ (31), കിണറടപ്പൻ സ്വദേശി ശരുൺ സി (31) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 10.16 കിലോഗ്രാം കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ്, മലപ്പുറം എക്സൈസ് ഇന്‍റലിജൻസ് ടീം, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് സംഘം എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ്, മലപ്പുറം ഐബി ഇൻസ്പെക്ടറും ഉത്തര മേഖല എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ ടി ഷിജു മോൻ, മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി നൗഷാദ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ എൻ വിജയൻ, എം എൻ രഞ്ജിത്ത്, ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ അഖിൽദാസ്, സച്ചിൻ ദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനീർ ടി, എബിൻ സണ്ണി, ഷബീർ മൈത്ര, ജിഷിൽ നായർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ആതിര, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എം ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.