പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

കൊച്ചി: പെരുമ്പാവൂരിൽ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 20.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയെന്ന് എക്സൈസ്. കുന്നത്തുനാട് മാറംമ്പിള്ളി സ്വദേശി നൗഷാദ് (42 വയസ്) ആണ് കഞ്ചാവുമായി പിടിയിലായത്. പെരുമ്പാവൂർ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിനോദ് കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി സി തങ്കച്ചൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സാബു വർഗ്ഗീസ്, പ്രിവന്റീവ് ഓഫീസർ അയ്യുബ് വി ഇ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ ജസ്റ്റിൻ ചർച്ചിൽ, ഗിരീഷ് കൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാലു എസ്, വിഷ്ണു എസ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ സുഗത ബീവി എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

അതിനിടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന എക്സൈസ് - ആർപിഎഫ് സംയുക്ത പരിശോധനകളിൽ 33 കിലോഗ്രാമിലധികം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേരെയും പിടികൂടി.

യുവതികളുടെ കാർ പിന്തുടർന്ന് ഭയപ്പെടുത്തുന്ന വീഡിയോ പുറത്ത്; ശല്യംചെയ്തത് ഡിഎംകെ പതാക വച്ച കാറിലെത്തിയവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം