പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്
മലപ്പുറം: വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
കാരണമറിയാൻ പോസ്റ്റ്മോർട്ടം
വിശദമായ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനും ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ പൊലീസ് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പറവൂർ സ്വദേശിയായ യുവാവ് മലപ്പുറത്തെ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയതായിരുന്നു.


