കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

പെരുവന്താനം : ഇടുക്കി പെരുവന്താനത്തിന് സമീപം കെ എസ് ആർ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്ക്. കുമളിയിൽ നിന്നും മുണ്ടക്കയത്തേക്ക് വരികയായിരുന്ന കെ എസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. റോഡില്‍ നിന്ന് വന്‍ താഴ്ചയിലേക്ക് പതിച്ച ബസ് മരത്തില്‍ തട്ടി നിന്നതോടെയാണ് വന്‍ ദുരന്തം ഒഴിവായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred