ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്നാണ് 20 കിലോ കഞ്ചാവ് പിടികൂടിയത്.
പാലക്കാട്: പാലക്കാട് ജില്ലയിൽ വൻ കഞ്ചാവ് വേട്ട. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് 20 കിലോ കഞ്ചാവാണ് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി മുഹമ്മദ് സാദിഖാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്.
ആന്ധ്രപ്രദേശിൽ നിന്നാണ് ഇയാൾ കഞ്ചാവെത്തിച്ചതെന്ന് പൊലീസ് പറയുന്നു. വടക്കൻ കേരളത്തിലെ ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യാനുളള കഞ്ചാവാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
