Asianet News MalayalamAsianet News Malayalam

റെയിൽവേ സ്റ്റേഷനിൽ ഉടമസ്ഥനില്ലാതെ 'പൊതി'; കണ്ടെത്തിയത് 20 ലക്ഷം രൂപയുടെ 'മുതൽ'

ആലപ്പുഴ എക്സൈസ് ഇൻറലിജൻസും ചേർത്തല എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്

20 lakh worth ganja seized from cherthala railway station etj
Author
First Published Nov 18, 2023, 1:21 PM IST

ചേർത്തല: ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 20.287 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടികൂടിയത്. ആലപ്പുഴ എക്സൈസ് ഇൻറലിജൻസും ചേർത്തല എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വില വരുന്ന കഞ്ചാവ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഷാലിമാർ എക്സ്പ്രസിൽ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് കഞ്ചാവുമായി എത്തിയവർ റെയിൽവേ ട്രാക്കിൽ കഞ്ചാവ് വലിച്ചെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വിശദമാക്കുന്നു. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി. ജെ. റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മറ്റൊരു സംഭവത്തിൽ ബാലുശേരിയിൽ സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ ലഹരിസംഘത്തിലെ അംഗങ്ങള്‍ പൊലീസുകാരെ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ബാലുശ്ശേരി ബസ് സ്റ്റാൻഡിൽവച്ച് ഇവർ ഒരു യുവാവിനോട് മോശമായി പെരുമാറിയിരുന്നു. ഇത് നാട്ടുകാർ ചോദ്യംചെയ്തതിനെ തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സന്ധ്യയോടെ മുന്നുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

എന്നാൽ ഇവർ മതിൽ ചാടിക്കടന്ന് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്. ഉണ്ണികുളം പുത്തൂർ കുറിങ്ങാലിമ്മൽ റബിൻ ബേബി (30), അവിടനല്ലൂർ പൊന്നാറമ്പ ത്ത് ബബിനേഷ് (32), വട്ടോളി തെക്കെ ഇല്ലത്ത് നിഥിൻ (35) എന്നിവരാണ് പിടിയിലായത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios