ചാരായം രണ്ട് കന്നാസുകളിലായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു...
കൊല്ലം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ വിൽപ്പന കൂടുന്നു. കൊല്ലം നീണ്ട കരയിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. ചാരായവുമായി പിടിയാല 25കാരനായ രഞ്ജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരായം രണ്ട് കന്നാസുകളിലായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ചെമ്മീൻ പീലിങ് കേന്ദ്രത്തിലെ തൊഴിലാളിയായ ഇയാൾ ഒട്ടേറെ കേസുകളിൽ പ്രതിയാണ്.
നീണ്ടകര ഹാർബർ കേന്ദ്രമാക്കിയാണ് ഇയാൾ ചാരായം വിൽക്കുന്നത്. ലിറ്ററിന് രണ്ടായിരം രൂപ വരെയാണ് ഈടാക്കുന്നത്. ലോക്ക്ഡൌൺ ആയതോടെ മദ്യം കിട്ടാതെ വന്നത് അനധികൃതമായി ചാരായ വിൽപ്പന നടത്തുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. രഞ്ജീഷിന് ലഹരിമരുന്ന് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് എക്സൈസ് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
