Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ ഇന്ന് 20 പേർക്ക് കൊവിഡ്; അഞ്ചു പേർക്ക് രോഗമുക്തി

ജില്ലയിൽ ഇന്ന് വന്ന 848 പേർ ഉൾപ്പെടെ ആകെ 11,620 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ  503 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 11,064 പേർ വീടുകളിലും 53 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. 

20 more people affected covid 19 in kozhikode
Author
Kozhikode, First Published Jul 5, 2020, 7:56 PM IST

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ഇന്ന് 20 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ  വി. അറിയിച്ചു. 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവർ:

1. കട്ടിപ്പാറ സ്വദേശി(34) ജൂൺ 30 ന് ഖത്തറിൽനിന്നും വിമാനമാർ​ഗം കോഴിക്കോട് എയർപ്പോർട്ടിൽ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന്  ചികിത്സയിലാണ്.

2&3. ചങ്ങരോത്ത് സ്വദേശിനിയും (29) , 4 വയസുള്ള മകളും ജൂൺ 24 ന് ബഹ്റൈനിൽ നിന്നും വിമാനമാർ​ഗം കോഴിക്കോട് എയർപ്പോർട്ടിലെത്തി. വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ 1 ന് മകൾക്ക് രോഗലക്ഷണത്തെ തുടർന്ന് നാദാപുരം ആശുപത്രിയിലെത്തി. രണ്ടു പേരുടെയും സ്രവം പരിശോധനയ്ക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ഇരുവരും ചികിത്സയിലാണ്. 

4 . മേപ്പയ്യൂർ സ്വദേശി (17)  ജൂൺ 29ന് മംഗലാപുരത്തുനിന്നും സ്വന്തം കാറിൽ വീട്ടിലെത്തി നിരീക്ഷണം തുടർന്നു. ജൂലൈ  1 ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് അവിടെ ചികിത്സയിലാണ്.

5. കീഴരിയൂർ സ്വദേശി(43) ജൂൺ 30 ന് ഖത്തറിൽനിന്നും വിമാനമാർ​ഗം കോഴിക്കോട് എയർപ്പോർട്ടിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് ജൂലൈ 1 ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

6. പേരാമ്പ്ര സ്വദേശി (47)   ജൂണ് 22 ന് മസ്കറ്റ് നിന്നും വിമാനമാർ​ഗം കണ്ണൂരെത്തി. ടാക്സിയിൽ കോഴിക്കോട് എത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 1 ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിലെത്തി സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടർന്ന്  ചികിത്സയിലാണ്.

7.  കൊയിലാണ്ടി സ്വദേശി (42)  ജൂലൈ 2 ന് ദോഹയിൽനിന്നും വിമാനമാർ​ഗം കോഴിക്കോട് എത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില് ജൂലൈ 2 ന് മലപ്പുറം കൊറോണ കെയർ സെന്ററിലെത്തി നിരീക്ഷണം തുടർന്നു. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് സ്രവ സാമ്പിൾ പരിശോധനക്കെടുത്തു.  ഫലം പോസിറ്റീവ് ആയതിനെ പിന്നാലെ  ചികിത്സയിലാണ്.

8. കോട്ടൂർ സ്വദേശി (23) ജൂൺ 26 ന് ഖത്തറിൽനിന്നും വിമാനമാർ​ഗം കണ്ണൂർ എയർപ്പോർട്ടിൽ എത്തി. ടാക്സിയിൽ  കോഴിക്കോട് എത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ  2 ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ  സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്. 

9. ഓമശ്ശേരി സ്വദേശിനി (22)  ഗർഭിണിയായിരുന്നു ജൂലൈ 1 ന് റിയാദിൽനിന്നും വിമാനമാർ​ഗം കോഴിക്കോട് എയർപ്പോർട്ടിൽ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടർന്ന് കോഴിക്കോട് ഗവ മെഡിക്കൽ കോളേജിലേക്ക് മാറ്റി സ്രവ പരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനെ തുടർന്ന്  ചികിത്സയിലാണ്.

10. താമരശ്ശേരി സ്വദേശി (48)  ജൂണ് 25 ന് ദുബായിൽ നിന്നും വിമാനമാർ​ഗം കണ്ണൂരെത്തി. സ്വന്തം കാറിൽ കോഴിക്കോട് എത്തി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ജൂലൈ 3 ന് രോഗലക്ഷണത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ സ്രവ പരിശോധന നടത്തി.  ഫലം പോസിറ്റീവ് ആയതിനെ തുടർന്ന്  ചികിത്സയിലാണ്.

11. കായക്കൊടി സ്വദേശി ( 29 )ജൂൺ 28ന് കർണാടകയിൽ നിന്നും സ്വന്തം ബൈക്കിൽ യാത്ര ചെയ്തു വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. യാത്രാസമയത്ത് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് സ്രവ സമ്പിൽ എടുത്തിരുന്നു. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

12. കല്ലായി സ്വദേശി (47) ജൂൺ 9ന് ദുബായിൽ നിന്നും വിമാനമാർഗം കോഴിക്കോടെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 30ന് രോഗലക്ഷണത്തെ തുടർന്ന്‌ ബീച്ച് ആശുപത്രിയിലെത്തി സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ചികിത്സയിലാണ്.

13,14,15,16,17 -  കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ സ്വദേശികളായ 53 വയസ്സുള്ള സ്‌ത്രീ, 63 വയസ്സുള്ള സ്‌ത്രീ 
5 വയസ്സുള്ള ആൺകുട്ടി, മൂന്നര വയസ്സുള്ള ആൺകുട്ടി, ഒന്നര വയസ്സുള്ള ആൺ കുട്ടി. കഴിഞ്ഞ ആഴ്ച്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പർക്കമുള്ള കേസുകൾ. മരണത്തോടനുബന്ധിച്ച് പ്രദേശത്ത് നടത്തിയ പ്രത്യേക സ്രവ പരിശോധനയിൽ 5 പേരും പോസിറ്റീവ് ആയി.

18. ആയഞ്ചേരി സ്വദേശി (32) ജൂൺ 23ന് ഷാർജയിൽ നിന്ന് വിമാനമാർഗം കോഴിക്കോട് എത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലൈ 1ന് രോഗലക്ഷണത്തെ തുടർന്ന്‌ നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവായി . 

19.  മേപ്പയ്യൂർ സ്വദേശി (24) ജൂൺ14 ന് കുവൈറ്റിൽ നിന്ന് വിമാനമാർഗം കണ്ണൂരെത്തി. ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂൺ 25 ന് പേരാമ്പ്രയിൽ എത്തി സ്രവപരിശോധന ഫലം പോസിറ്റീവ് ആയി.

20. കിഴക്കോത്ത് സ്വദേശിനി (28)ജൂലൈ 2ന് സൗദിയിൽ നിന്നും വിമാനമാർഗ്ഗം കോഴിക്കോട് എത്തി റാപ്പിഡ് ടെസ്റ്റ് നടത്തിയതിൽ പോസിറ്റീവ് ആയി. സ്രവ സാമ്പിൾ എടുത്തു. മലപ്പുറത്ത് സി സി സി യിൽ നിരീക്ഷണത്തിൽ ആയിരുന്നു സ്രവ പരിശോധന ഫലം പോസിറ്റീവ് ആയി.

രോഗമുക്തി നേടിയവർ 
 
എഫ്എൽ ടിസിയിൽ ചികിത്സയിലായിരുന്ന മടവൂർ സ്വദേശി (25), വെസ്റ്റ്ഹിൽ സ്വദേശി (42) കക്കോടി സ്വദേശി (48),  കോടഞ്ചേരി സ്വദേശി (33), മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മണിയൂർ  സ്വദേശിനി (25)

ഇപ്പോൾ  116 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇന്ന് 618 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ആകെ 15,310 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 13,625 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതിൽ 12,713 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 1,685 പേരുടെ  ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്.

പുതുതായി 1,409 പേർ നിരീക്ഷണത്തിൽ

ഇന്ന് പുതുതായി വന്ന 1,409 പേർ ഉൾപ്പെടെ ജില്ലയിൽ 18,029 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 53,653 പേർ നിരീക്ഷണം പൂർത്തിയാക്കി.  ഇന്ന് പുതുതായി വന്നവരിൽ 51 പേർ ഉൾപ്പെടെ 264 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 175 പേർ മെഡിക്കൽ കോളേജിലും 89 പേർ കൊവിഡ് ഫസ്റ്റ് ലൈന് ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 32 പേർ ഇന്ന് ഡിസ്ചാർജ്ജ് ആയി. 

ജില്ലയിൽ ഇന്ന് വന്ന 848 പേർ ഉൾപ്പെടെ ആകെ 11,620 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ  503 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയർ സെന്ററുകളിലും 11,064 പേർ വീടുകളിലും 53 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 127 പേർ ഗർഭിണികളാണ്. ഇതുവരെ 9,159 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവർത്തകർ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കുകയും സ്ക്രീനിംഗ്, ബോധവൽക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലൂടെ നാലു പേർക്ക് ഇന്ന് കൗൺസിലിംഗ് നൽകി. 270 പേർക്ക് മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നൽകി. ഇന്ന് ജില്ലയിൽ 7,212 സന്നദ്ധ സേന പ്രവർത്തകർ 9,648 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.

Follow Us:
Download App:
  • android
  • ios