സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. 

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ ഉണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വെള്ളിപറമ്പ് പേരേത്തറ സിബി സിറിയക്കിന്റെ (ടിസിഎസ്) മകന്‍ അലന്‍ സിബി (20) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍ നടക്കും. മാതാവ്: തിരുവമ്പാടി പുന്നക്കല്‍ പുളിച്ചുമാവില്‍ ബെന്‍സി (നേഴ്‌സിങ്ങ് സൂപ്രണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജ്), സഹോദരി: ആഡ്‌ലിന്‍ (സി എം ഐ പബ്ലിക്സ്‌കൂള്‍ വിദ്യാര്‍ത്ഥിനി).

Add Asianetnews as a Preferred SourcegooglePreferred