കായംകുളം: ചെന്നൈയില്‍ ഇലക്ട്രിക് ഷോക്കേറ്റ് 21-കാരന്‍ മരിച്ചു. പുളളി കണക്ക് മുതിരത്തറയിൽ തിരുവാതിര അശ്വേഷാണ് മരിച്ചത്. കുളത്തിൽ നിന്നും മത്സ്യം പിടിക്കുന്നതിനായി ഇലക്ടിക് ലൈൻ കൊടുക്കവെയാണ് മരണം സംഭവിച്ചത്.

ഓട്ടോ മൊബൈൽ ഡിപ്ലോമ കഴിഞ്ഞ അശ്വേഷ് കഴിഞ്ഞ മൂന്നു മാസമായി ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ട്രെയിനിയായി ജോലി ചെയ്തുവരുകയായിരുന്നു.