22കാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ; പിതാവ് പൊലീസ് കസ്റ്റഡിയില്‍
കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സുല്‍ത്താന്‍ബത്തേരി: 22കാരനായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന പിതാവിനെ പൊലീസ് കസ്റ്റിഡിയലെടുത്തു. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ ശിവദാസ് ആണ് പിടിയിലായത്. മകന്‍ അമല്‍ദാസ് തിങ്കളാഴ്ച രാവിലെ തലക്കടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കേളക്കവല ഷെഡ് പരിസരത്തുനിന്നുമാണ് ശിവദാസനെ പിടികൂടിയതെന്നാണ് വിവരം. രാവിലെ എട്ടുമണിയോടെയാണ് അമല്‍ദാസിനെ കൊല്ലപ്പെട്ട നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. പന്തികേട് തോന്നിയ സഹോദരി വിളിച്ചറിയിച്ചതനുസരിച്ച് അയല്‍വാസികളും വാര്‍ഡ് അംഗവും എത്തി പരിശോധിക്കുകയായിരുന്നു. കൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കോടാലി സമീപത്ത് നിന്ന് പുല്‍പ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിന് ശേഷം കാണാതായ പിതാവ് ശിവദാസന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ബത്തേരി ഡിവൈ.എസ്.പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണ ചുമതല.
പണത്തോട് ആർത്തി, 7 കുഞ്ഞുങ്ങളെ വിറ്റ് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ, അവയവക്കടത്തിലും പങ്ക്
വഴക്കിനിടെ പിതാവിന്റെ ആക്രമണത്തിലാണ് അമല്‍ദാസ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പിതാവ് ശിവദാസനെ പൊലീസ് അന്വേഷിച്ചുവരികയാണ്. അമല്‍ദാസിന്‍റെ അമ്മയും സഹോദരിയും വേറെ വീട്ടിലാണ് താമസം. രാവിലെ അമല്‍ദാസിനെ ഫോണില്‍ വിളിച്ച സഹോദരി സംശയാസ്പദമായ ശബ്ദങ്ങള്‍ കേട്ടതായി പറയുന്നു. അല്‍പ്പനേരം കഴിഞ്ഞ് വിളിച്ചപ്പോള്‍ അമല്‍ദാസ് ഫോണ്‍ എടുത്തില്ലെന്നും പറയുന്നു. സഹോദരി ഫോണില്‍ വിളിച്ച് അറിയിച്ചതനുസരിച്ച് സമീപവാസികളില്‍ ചിലര്‍ ചെന്നുനോക്കിയപ്പോഴാണ് ദാരുണരംഗം കണ്ടത്.