മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയത് 220 പേരാണ്

കോഴിക്കോട്: സൂര്യാതപം മൂലം ജില്ലയില്‍ ഇന്ന് ചികിത്സ തേടിയത് പതിമൂന്ന് പേര്‍. ബേപ്പൂര്‍, കൊമ്മേരി,മാങ്കാവ്, ഇരിങ്ങല്‍, ചോറോട്, പുതുപ്പാടി, പയ്യോളി, പേരാമ്പ്ര, പുതുപ്പണം, വടകര, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ മാര്‍ച്ച് ഏഴ് മുതല്‍ ഇതുവരെ ജില്ലയിലാകെ ചികിത്സ തേടിയവരുടെ എണ്ണം 220 ആയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സൂര്യാഘാതം, സൂര്യാതപം എന്നിവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജില്ലയിലെ അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ 30 വരെ അവധിയായിരിക്കും. 
അംഗന്‍വാടികളിലെ പ്രീ സ്കൂള്‍ പ്രവര്‍ത്തനത്തിന്‍റെ നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരും.