Asianet News MalayalamAsianet News Malayalam

പാലക്കാട് വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 12 ലക്ഷം വില വരുന്ന 227 ​ഗ്രാം എംഡിഎംഎ; 2 പേർ പിടിയിൽ

 തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്. 

227 gram mdma seized palakkad sts
Author
First Published Nov 9, 2023, 6:11 PM IST

പാലക്കാട്: പാലക്കാട്  ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്. ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ‌ പോലീസ് പിടിയിലാകുന്നത്. പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. 

ഷൊർണൂരിൽ വൻ മയക്കുമരുന്ന് വേട്ട

Follow Us:
Download App:
  • android
  • ios