എസ്‍സി /എസ്‍റ്റി വിഭാഗത്തില്‍ പെടുന്ന 24 കുട്ടികള്‍ ഉള്‍പ്പെടെ പരീക്ഷ എഴുതിയ 43കുട്ടികൾക്കും നല്ല മാർക്കോടെ വിജയം
തിരുവനന്തപുരം: തിരുവനന്തപുരത്തെ കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ ഉത്തരംകോട് ഇരുവേലി സർക്കാർ ഹൈസ്‌കൂള്‍ എസ്എസ്എല്‍എസി പരീക്ഷയില്‍ നേടിയത് മിന്നുംവിജയമാണ്. അഗസ്ത്യവനത്തിലെ ആദിവാസി ഊരുകളായ കമലകം, പൊടിയും, മണ്ണാകോണം ,പ്ലാവിള, പങ്കാവ്, മുക്കോത്തി വയൽ, ചോന്നാംപാറ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഇവിടെ പഠിക്കാൻ എത്തി വിജയം നേടിയ 13 കുട്ടികളാണ് താരങ്ങള്‍.
എസ്‍സി /എസ്‍റ്റി വിഭാഗത്തില്‍ പെടുന്ന 24 കുട്ടികള്‍ ഉള്‍പ്പെടെ പരീക്ഷ എഴുതിയ 43കുട്ടികൾക്കും നല്ല മാർക്കോടെ വിജയിക്കാൻ കഴിഞ്ഞു എന്നത് സ്കൂളിന്‍റെ യശസ്സ് ഉയർത്തിയിരിക്കുകയാണ്. കിലോമീറ്ററുകള്‍ വനത്തിലൂടെ സഞ്ചരിച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തി പഠിച്ച് പരീക്ഷ എഴുതിയത്. മറ്റ് കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളോ പ്രത്യേക ട്യൂഷനുകളോ ഇല്ലാതെ അധ്യാപകരുടെ സഹായത്തോടെ മാത്രം പഠിച്ചാണ് ഇവര്‍ മികച്ച വിജയം നേടിയത്.
