കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ് ഫൈസൽ.

കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എരുവ ചാരുംമൂട്ടിൽതറയിൽ ത്രീഡി ഫൈസൽ എന്നു വിളിക്കുന്ന ഫൈസലിനെയാണ് (24) കാപ്പാ നിയമപ്രകാരം നാടു കടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഫൈസൽ കൊലപാതക ശ്രമം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ശുപാർശയിലാണ് ഇയാൾക്കെതിരെ കാപ്പാ നിയമ പ്രകാരം നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

Read also:  സിപിഎമ്മിൽ ചേർന്ന കാപ്പാക്കേസ് പ്രതിയെ നാടുകടത്തി; നടപടി ശരൺ ചന്ദ്രനെതിരെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം