Asianet News MalayalamAsianet News Malayalam

24മത് ആനുവൽ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺഫറൻസ് തിരുവനന്തപുരത്ത്

കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. വിദേശരാജ്യങ്ങളിൽ ന്നടക്കം 1000 ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കും.

24th Anual International Emergency Medicine Conference 2022
Author
First Published Nov 23, 2022, 5:14 PM IST

തിരുവനന്തപുരം : എമർജൻസി മെഡിസിൻ ഇന്ത്യ കേരള ഘടകത്തിന്റെ 24മത് ആനുവൽ ഇന്റർനാഷണൽ എമർജൻസി മെഡിസിൻ കോൺഫറൻസ് - EMCON 2022 തിരുവനന്തപുരത്ത് വച്ച് നവംബർ 25 മുതൽ 27 വരെ നടക്കും. കോവളം ഉദയസമുദ്ര ബീച്ച് റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. വിദേശരാജ്യങ്ങളിൽ ന്നടക്കം 1000 ഓളം പേർ കോൺഫറൻസിൽ പങ്കെടുക്കും.

ഗതാഗതമന്ത്രി ആന്റണി രാജു നവംബർ 25 ന് രാവിലെ 11.30 ന് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. കേരള ആരോഗ്യസർവ്വകലാശാല വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ മുഖ്യാതിഥിയാകും. ഓരോരുത്തരെയും ഒന്നിലേറെ ജീവൻ രക്ഷിക്കാൻ പഠിപ്പിക്കുക എന്നതാണ് കോൺഫറൻസിന്റെ മുദ്രാവാക്യം. 

Follow Us:
Download App:
  • android
  • ios