കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വർക്കല താഴെവെട്ടൂർ സ്വദേശികളായ ഷംനാദ്, അൽ അമീൻ, നൗഷാദ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് മത്സ്യത്തൊഴിലാളികളെ ആക്രമിച്ചത്. മുൻ വൈരാഗ്യം ആയിരിക്കാം കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ മൂവരെയും തിരുവനന്തപുര മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറിൽ എത്തിയ മൂന്നംഗ സംഘത്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയതായി വർക്കല പൊലീസ് അറിയിച്ചു. 

Asianet News Live | PR Controversy | Pinarayi Vijayan | PV Anvar | Malayalam News Live #Asianetnews