ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസിൽ മൂന്ന് മലപ്പുറം സ്വദേശികൾ തമിഴ്നാട്ടിൽ അറസ്റ്റിലായി. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിരമിച്ച എഞ്ചിനീയറിൽ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കോയമ്പത്തൂർ സൈബർ പോലീസ് ഇവരെ പിടികൂടിയത്.  

തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് കേസിൽ മൂന്ന് മലയാളികൾ തമിഴ്നാട്ടിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശികൾ ആയ നബീൽ, ഹാരിസ്, മുഹമ്മദ്‌ റമീസ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സർക്കാരിൽ ചീഫ് എഞ്ചിനീയറായി വിരമിച്ച വ്യക്‌തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കള്ളപ്പണ കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയോളമാണ് പ്രതികൾ തട്ടിയെടുത്തത്. കോയമ്പത്തൂർ സിറ്റി സൈബർ ക്രൈം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. കേരളത്തിലെ നിരവധി ഡിജിറ്റൽ അറസ്റ്റ് കേസുകൾക്ക് പിന്നിലും ഇവർ തന്നെയാണെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

YouTube video player