30 ഏക്കറോളം സ്ഥലത്തെ റബർ മരങ്ങൾ ഉൾപ്പെടെയാണ് കത്തിനശിച്ചത്. ബുധനാഴ്ചയും ഈ പ്രദേശത്ത് 5 ഏക്കറോളം സ്ഥലത്ത് തീ പിടിത്തമുണ്ടായരുന്നു.
കോഴിക്കോട്: കാരശേരി ഗ്രാമപഞ്ചായത്തിലെ മോലിക്കാവിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ തീപിടിത്തം. ഏക്കർ കണക്കിന് കൃഷി കത്തി നശിച്ചു. റബർ മരങ്ങളാണ് കൂടുതലും കത്തി നശിച്ചത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ഉടൻ തന്നെ മുക്കത്ത് നിന്നും ഫയർ യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചില്ല.
തുടർന്ന് വെള്ളിമാട്കുന്ന് നിന്നും മറ്റൊരു യൂണിറ്റ് കൂടിയെത്തി മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 30 ഏക്കറോളം സ്ഥലത്തെ റബർ മരങ്ങൾ ഉൾപ്പെടെയാണ് കത്തിനശിച്ചത്. ബുധനാഴ്ചയും ഈ പ്രദേശത്ത് 5 ഏക്കറോളം സ്ഥലത്ത് തീ പിടിത്തമുണ്ടായരുന്നു.
ഫയർഫോഴ്സിനൊപ്പം നാട്ടുകാരും 'എന്റെ മുക്കം' സന്നദ്ധ സേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. തീ ഇനിയും പടരാൻ സാധ്യതയുള്ളതിനാൽ നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഡെപ്യൂട്ടി തഹസിൽദാർ ഫൈസൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
