അജ്ഞാത ജീവിയുടെ ആക്രമണമാകാം കരാണമെന്നാണ് പ്രാഥമിക നിഗമനം 

പാലക്കാട് : തൃത്താല പട്ടിത്തറയിൽ കോഴിക്കടയിലെ 300 ഓളം കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. പട്ടിത്തറ പമ്പ് ഹൗസിന് സമീപത്തെ അക്ബർ കൂടല്ലൂരിന്റെ ഉടമസ്ഥതയിലുള്ള സി എം ചിക്കൻ സ്റ്റാളിനകത്തെ കോഴികളെയാണ് കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. കോഴികളെല്ലാം കടിച്ച് കൊന്ന നിലയിലാണ്. തൃത്താല പൊലീസും വനംവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. അജ്ഞാത ജീവിയുടെ ആക്രമണമാകാം കരാണമെന്നാണ് പ്രാഥമിക നിഗമനം. 

YouTube video player